SignIn
Kerala Kaumudi Online
Friday, 23 October 2026 3.22 AM IST

കഞ്ചാവ് അഘോരിയെ പൂട്ടി എക്‌സൈസ്

kanjav
കഞ്ചാവ് അഘോരിയെ പൂട്ടി എക്‌സൈസ്


മുണ്ടക്കയം : അന്യ സംസ്ഥാനങ്ങളിൽ നിന്ന് കിലോ കണക്കിന് കഞ്ചാവ് കൊണ്ടുവന്ന് വില്പന നടത്തിയ ആഘോരി എന്നറിയപ്പെടുന്ന കോരുത്തോട് കൊമ്പുകുത്തി സ്വദേശി ഹരികൃഷ്ണനെ 1 കിലോ 40 ഗ്രാം കഞ്ചാവുമായി കാഞ്ഞിരപ്പള്ളി എക്‌സൈസ് പിടികൂടി. ഒഡിഷയിൽ നിന്ന് വൻ തോതിൽ കഞ്ചാവ് സംസ്ഥാനത്ത് എത്തിച്ച്, മുണ്ടക്കയത്തും സമീപ പ്രദേശങ്ങളിലും മൊത്തമായും ചില്ലറയായും വില്പന നടത്തി വന്നിരുന്ന അഘോരി മയക്കുമരുന്ന് മാഫിയയുടെ പ്രധാന കണ്ണിയാണ്. നാളുകളായി ഇയാൾ കാഞ്ഞിരപ്പള്ളി എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഒഡിഷയിൽ നിന്ന് കഞ്ചാവുമായി ട്രെയിനിൽ സംസ്ഥാന അതിർത്തി കടന്ന ഇയാൾ പിന്നീട് പല ബസുകളിൽ സഞ്ചരിച്ച് മുണ്ടക്കയം ബസ് സ്റ്റാൻഡിൽ എത്തി. ഈ സമയം ബസ് സ്റ്റാൻഡിൽ കാത്തുനിന്ന എക്സൈസ് സംഘം ഇയ്യാളെ പിടികൂടുകയായിരുന്നു.
സംഘത്തിൽ കാഞ്ഞിരപ്പള്ളി എക്‌സൈസ് ഇൻസ്‌പെക്ടർ സുധി കെ സത്യപാലൻ പ്രിവന്റീവ് ഓഫീസർമാരായ അരുൺകുമാർ ഇ സി, സുരേഷ് കുമാർ കെ എൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷൈജു പി എ, വിശാഖ് കെ വി, സനൽ മോഹൻദാസ്, അമൽ പി എം, ആനന്ദ് ബാബു, രതീഷ് ടി എസ്, നിയാസ് സി ജെ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ മീര എം നായർ സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ ജോഷി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി..

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, GHANJA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL