SignIn
Kerala Kaumudi Online
Friday, 23 October 2026 12.08 PM IST

ചെന്നാപ്പാറ വീണ്ടും പുലിപ്പേടിയിൽ

d

മുണ്ടക്കയം ഈസ്റ്റ്: ചെന്നാപ്പാറ ജനവാസമേഖലയിൽ നാട്ടുകാരെ ഭീതിയിലാഴ്‌ത്തി തുടർച്ചയായി രണ്ടാം ദിവസവും പുലിയെത്തി. രണ്ടു വളർത്തുമൃഗങ്ങളെ പുലി ആക്രമിച്ചു. പെരുവന്താനം പഞ്ചായത്തിലെ ചെന്നാപ്പാറ മുകൾ ഭാഗത്താണ് ജനവാസ മേഖലയിൽ പുലി ഇറങ്ങിയത്.

കഴിഞ്ഞദിവസം ചിറകോട് സുരേന്ദ്രന്റെ പശുവിനെ പുലി ആക്രമിച്ചു. ആക്രമണത്തിൽ പശുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ് നെല്ലിവിള പുത്തൻവീട്ടിൽ ഇസ്‌മായിലിന്റെ വളർത്തുപോത്തിനു നേരേ പുലിയുടെ ആക്രമണമുണ്ടായത്.

പുലി ആക്രമിക്കുന്നതിനിടെ കയറുപൊട്ടിച്ച പോത്ത് ലയങ്ങളുടെ സമീപം ഓടിയെത്തി.

പോത്തിന് പിന്നാലെയെത്തിയ പുലിയെ ഇതരസംസ്ഥാന തൊഴിലാളികൾ കാണുകയും ഇവർ ബഹളം ഉണ്ടാക്കിയതിനെത്തുടർന്ന് പ്രദേശവാസികൾ ഓടിക്കൂടിയപ്പോൾ പുലി ഓടിമറഞ്ഞതായും നാട്ടുകാർ പറഞ്ഞു. തുടർന്ന് വന പാലകരെത്തി പ്രദേശത്ത് തെരച്ചിൽ നടത്തി. . പുലിയുടെ സാന്നിധ്യം തുടർച്ചയായി ഉണ്ടായതിനെത്തുടർന്ന് കൂട് വ യ്ക്കാൻ വനം വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, PULI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL