SignIn
Kerala Kaumudi Online
Friday, 23 October 2026 7.36 AM IST

സാന്ത്വന അദാലത്ത്  സംഘടിപ്പിച്ചു

norka

കോട്ടയം : തിരികെയെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന ദുരിതാശ്വാസ ധനസഹായ പദ്ധതിയായ സാന്ത്വനയുടെ ജില്ലാ അദാലത്തിൽ 24 അപേക്ഷകൾ പരിഗണിച്ചു. ഏറ്റവും കൂടുതൽ ലഭിച്ചത് ചികിത്സ ധനസഹായത്തിനായിരുന്നു. മരണാനന്തര ധനസഹായമായി ആശ്രിതർക്ക് പരമാവധി ഒരു ലക്ഷം രൂപയും ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും വിവാഹ ധനസഹായമായി 15,000 രൂപയും അംഗപരിമിത ഉപകരണങ്ങൾക്ക് 10,000 രൂപയുമാണ് നൽകുക. കളക്ടറേറ്റിലെ തൂലിക ഹാളിൽ നടന്ന അദാലത്തിന് ജില്ലയിലെ നോർക്ക അസിസ്റ്റന്റ് സുജിത സാറാമ്മ ചാക്കോ, നോർക്ക എറണാകുളം അസിസ്റ്റന്റുമാരായ ആഷ്‌ലി വർഗീസ്, ലിജി വിജയൻ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL