SignIn
Kerala Kaumudi Online
Friday, 23 October 2026 7.36 AM IST

ജില്ല ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് : അൽഫോൻസ അത്‌ലറ്റിക് അക്കാഡമി ജേതാക്കൾ 

athele

പാലാ : ജില്ല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പാലാ അൽഫോൻസ അത്‌ലറ്റിക് അക്കാഡമി 583 പോയിന്റുമായി ഓവറാൾ കിരീടം നിലനിറുത്തി. 277 പോയിന്റുമായി അസപ്ഷൻ കോളേജ് ചങ്ങനാശ്ശേരി രണ്ടാം സ്ഥാനവും, 254 പോയിന്റുമായി എസ്.എം.വി എച്ച്.എസ്.എസ് പൂഞ്ഞാർ മൂന്നാം സ്ഥാനവും നേടി. 34 സ്വർണ്ണവും, 32 വെള്ളിയും, 22 വെങ്കലവും നേടിയാണ് അൽഫോൻസാ അത്‌ലറ്റിക് അക്കാഡമി ജേതാക്കളായത്. അണ്ടർ 20 വനിതകളുടെ വിഭാഗത്തിൽ അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി 199 പോയിന്റുമായി ഒന്നാമതെത്തി. അണ്ടർ 20 പുരുഷന്മാരുടെ വിഭാഗത്തിൽ സെന്റ് ഡൊമിനിക്‌സ് കോളേജ് കാഞ്ഞിരപ്പള്ളി 160 പോയിന്റുമായി ഒന്നാമതും, അണ്ടർ 18 വനിതകളുടെ വിഭാഗത്തിൽ അൽഫോൻസാ അത്‌ലറ്റിക് അക്കാഡമി 113 പോയിന്റുമായി ഒന്നാമതും , അണ്ടർ 18 പുരുഷൻമാരുടെ വിഭാഗത്തിൽ അൽഫോൻസാ അക്കാഡമി 110 പോയിന്റുമായി ഒന്നാമതുമെത്തി. അണ്ടർ 16 പെൺകുട്ടികളുടെ വിഭാഗത്തിൽ 82 പോയിന്റുമായി എസ്.എച്ച്.ജി.എച്ച്.എസ് ഭരണങ്ങണം ഒന്നാമതും, ആൺകുട്ടികളുടെ വിഭാഗത്തിൽ 64 പോയിന്റുമായി എസ്.എം.വി.എച്ച്.എസ്.എസ് പൂഞ്ഞാറുമാണ് ഒന്നാമത്.

സമാപന സമ്മേളനത്തിൽ ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ സമ്മാനദാനം നിർവഹിച്ചു. സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ പ്രതിനിധി പ്രൊഫ. പ്രവീൺ തരിയൻ സ്വാഗതവും, ഡോ. ജിമ്മി ജോസഫ്, റോയി സ്‌കറിയ, ഡോ. സിനി തോമസ്, ഡോ. ബോബൻ ഫ്രാൻസിസ് എന്നിവർ ആശംസകളും നേർന്നു. ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി ഡോ. തങ്കച്ചൻ മാത്യു നന്ദി പറഞ്ഞു.


കോട്ടയം ജില്ല ജൂനിയർ അത്‌ലറ്റിക്‌സ് ഓവറാൾ ചാമ്പ്യൻമാരായ പാലാ അൽഫോൻസാ അത്‌ലറ്റിക് അക്കാഡമി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL