SignIn
Kerala Kaumudi Online
Friday, 23 October 2026 4.36 AM IST

സപ്ത ദിന സഹവാസ ക്യാമ്പ്

gramasabha

വൈക്കം: വൈക്കം വെസ്​റ്റ് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പ് അരോഹ 2025 പ്രിൻസിപ്പൽ ജി.ജ്യോതിമോൾ ഉദ്ഘാടനം ചെയ്തു. വൈക്കം സെന്റ് ലി​റ്റിൽ തെരേസാസ് കോൺവെന്റ് സ്‌കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സി.ജി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പിന്റെ ഭാഗയായി നടന്ന ഗ്രാമസഭ നഗരസഭാംഗം സീമ സുധീർ ഉദ്ഘാടനം ചെയ്തു. കോൺവെന്റ് സ്‌കൂൾ ഹെഡ്മിസ്ട്രസ് മിനി അഗസ്​റ്റിൻ, എസ്.ആർ.സിന്ധു, പ്രോഗ്രാം ഓഫീസർ എസ്.ഷീന എന്നിവർ പ്രസംഗിച്ചു.ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL