
വൈക്കം : വൈക്കം നഗരസഭ വികസന സെമിനാർ സത്യഗ്രഹ സ്മാരക ഹാളിൽ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ പേഴ്സൺ സൗദാമിനി അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ഭാരവാഹികളായ ബി.രാജശേഖരൻ, ഗീതാ പുരുഷൻ, സോണി സണ്ണി, കെ.ബി.ഗിരിജ കുമാരി, ഡി.രഞ്ജിത് കുമാർ, മുൻ വൈസ് ചെയർമാൻ പി.ടി.സുഭാഷ് എന്നിവർ പ്രസംഗിച്ചു. കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, ആരോഗ്യം, വിദ്യാഭ്യാസം, ദാരിദ്ര്യ ലഘൂകരണം, വനിതാ വികസനം, പട്ടികജാതി വികസനം, പാർപ്പിടം, കുടിവെള്ളം, സാമൂഹ്യനീതി, ശുചിത്വം മാലിന്യസംസ്ക്കരണം വിഷയങ്ങൾ ചർച്ചയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |