SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.47 AM IST

പനയ്ക്കൽ ഭഗവതിയ്ക്ക് പൊങ്കാല സമർപ്പണം

krishnan-nair

വൈക്കം : കാട്ടിക്കുന്ന് ശ്രീപനയ്ക്കൽ ഭഗവതിക്ഷേത്രത്തിലെ പൂരമഹോത്സവത്തിന്റെ ഭാഗമായുള്ള പൊങ്കാല സമർപ്പണം ഭക്തിനിർഭരം. ദീപ പ്രകാശനം ക്ഷേത്രം ദേവസ്വം പ്രസിഡന്റ് സി.പി.കൃഷ്ണൻ നായർ നിർവഹിച്ചു. പണ്ടാര അടുപ്പിലേയ്ക്ക് ക്ഷേത്രം മേൽശാന്തി അപ്പുക്കുട്ടൻ നമ്പൂതിരി ദീപം പകർന്നു. പൊങ്കാലയ്ക്കുശേഷം ദിവ്യാഭിഷേകം, ഉത്രം പൊങ്കാല പ്രസാദമൂട്ട് എന്നിവയും നടന്നു. ഭാരവാഹികളായ മനോജ് ബാബു, എ.ഡി.ദേവദാസ്, പി.എൻ.രഘു, എൻ.റെജിമേൻ, എ.എൻ.സുഖലാൽ, ഇ.ജി.സുനിൽ കുമാർ, രാമചന്ദ്രൻ കണ്ടങ്ങാര, കെ.കെ.സതീഷ് കുമാർ, കെ.വിശ്വംബരൻ, എം.ടി.ലജി എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, FESTIVAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL