SignIn
Kerala Kaumudi Online
Friday, 23 October 2026 3.32 AM IST

ധനസഹായം കൈമാറി

dhanasahayam

വൈക്കം: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് കേരള തലയോലപറമ്പ് യൂണി​റ്റ് അംഗമായിരുന്ന അന്തരിച്ച കുമരംകോട്ടിൽ ഷാജിനാഥിന്റെ കുടുംബത്തിന് സംഘടനയുടെ ലൈഫ്‌ലൈൻ പദ്ധതിയിൽ നിന്നും 10 ലക്ഷം രൂപ കുടുംബസഹായമായി നൽകി. തലയോലപറമ്പ് സംഘടനാ ഓഫീസിൽ സംസ്ഥാന പ്രസിഡന്റ് കെ.ജി.ഗോപകുമാർ ഷാജിനാഥിന്റെ ഭാര്യ കുമരംകോട്ടിൽ പി.എം.ജ്യോതിലക്ഷ്മിക്ക് തുക കൈമാറി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ.ആർ.രാജൻ, തലയോലപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം, പഞ്ചായത്ത് പ്രതിപക്ഷഅംഗം അബ്ദുൾ സലീം, മെമ്പർമാരായ ശില്പ, സലീമ, മിനി ബെന്നി, അമ്പിളി മായൻ, തലയോലപറമ്പ് യൂണി​റ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MONEY GIVEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL