SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

ഐ.എസ്.ജെ.ഡി  കൺവെൻഷൻ

ചങ്ങനാശേരി : ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ചങ്ങനാശേരി നിയോജക മണ്ഡലം കൺവെൻഷൻ ജില്ലാ വൈസ് പ്രസിഡന്റ് സജി ആലുംമൂട്ടിൽ ഉദ്ഘാടനം ചെയ്തു. സീനിയർ വൈസ് പ്രസിഡന്റ് തോമസ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം സെക്രട്ടറി ജോൺസൺ കിങ്ങണംചിറ, അജി അരയശേരി, സജീവ് കറുകയിൽ, എം.ടി തോമസ്, നവാസ് ലാക്കുളം, ആന്റണിമാടപ്പള്ളി, പി.ടി അനില, സാബു കോയിപ്പള്ളി എന്നിവർ നേതൃത്വം നൽകി. എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ജോബ് മൈക്കിളിന്റെ വിജയത്തിനായി വനിത സ്‌ക്വാഡ് ഉൾപ്പടെ രൂപീകരിച്ച് പ്രവർത്തനം ശക്തമാക്കാൻ തീരുമാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL