SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

4 പേർ ഇന്ന് പത്രിക സമർപ്പിക്കും

ചാണ്ടി ഉമ്മൻ

പുതുപ്പള്ളി : പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ഇന്ന് നാമനിർദേശ പത്രി ക സമർപ്പിക്കും. രാവിലെ 10 ന് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളയിലെ ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ പ്രാർത്ഥിക്കും. 12 ന് വരണാധികാരി യായ കോട്ടയം ആർ.ഡി.ഒ മുമ്പാകെ പത്രിക സമർപ്പിക്കും. വൈകിട്ട് 3 ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ മണർകാട്ട് കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും.

ജോർജ് കുര്യൻ

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ജോർജ് കുര്യൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷനിൽ ഉപവരാണാധികാരി മുമ്പാകെയാണ് പത്രിക സമർപ്പിക്കുക. രാവിലെ 9.30 ന് എ.കെ.ജെ.എം സ്‌കൂൾ ജംഗ്ഷനിൽ നിന്ന് പ്രകടനമായിട്ടാണ് സ്ഥാനാർത്ഥി എത്തുക.

ഡോ. എൻ. ജയരാജ്

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം എൽ. ഡി. എഫ് സ്ഥാനാർത്ഥി ഡോ. എൻ. ജയരാജ് ഇന്ന് രാവിലെ പത്തിന് കാഞ്ഞിരപ്പള്ളി തഹസിൽദാർ മുമ്പാകെ പത്രിക സമർപ്പിക്കും. രാവിലെ 9 ന് കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ നിന്ന് പ്രകടനമായിട്ടാണ് മിനി സിവിൽ സ്റ്റേഷനിലേക്ക് പോകുക.

മോൻസ് ജോസഫ്

കടുത്തുരുത്തി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മോൻസ് ജോസഫ് ഇന്ന് രാവിലെ 11ന് കളക്ടറേറ്റിലെത്തി പത്രിക നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL