
പാലാ : എൽ.ഡി.എഫ് പാലാ മണ്ഡലം സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം ഇടതുപക്ഷ യുവജന സംഘടനകളുടെ സംയുക്ത നേതൃത്വത്തിൽ ഇന്ന് പാലായിൽ ഡി.ജെ റാലി നടക്കും. യൂത്ത് വിത്ത് ജോസ് കെ.മാണി എന്ന പേരിൽ ആയിരക്കണക്കിന് യുവാക്കൾക്കൊപ്പം സ്ഥാനാർത്ഥിയും പങ്കെടുക്കുന്ന റാലി വൈകിട്ട് 5.30 ന് കൊട്ടാരമറ്റം ജംംഗ്ഷനിൽനിന്ന് ആരംഭിക്കും. ളാലം പാലം ജംഗ്ഷനിൽ സമാപിക്കുമെന്ന് എൽ.ഡി.വൈ.എഫ് നേതാക്കളായ തോമസുകുട്ടി വരിക്കയിൽ, വിഷ്ണു എൻ.ആർ, അനീഷ്, സുനിൽ പയ്യപ്പള്ളിൽ, രഞ്ജിത് എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |