SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.06 PM IST

ജില്ലയിൽ പരിശീലനകളരികൾ സജീവം അവധിക്കാലം ഇവിടെ ആഘോഷമാണ്

കോട്ടയം: ഹോംവർക്ക്, ക്ലാസ് മുറികളിലെ പഠനം, പരീക്ഷ... എല്ലാത്തിനും അവധി നൽകിയിരിക്കുകയാണ് കൂട്ടിക്കൂട്ടം. രണ്ട് മാസത്തെ അവധിക്കാലം ആഘോഷമാക്കുകയാണ് വിദ്യാർത്ഥികൾ. ഏപ്രിൽ ആദ്യവാരം മുതൽ പരിശീലന ക്ലാസുകൾ ആരംഭിച്ചു. കമ്പ്യൂട്ടർ ഗെയിമുകളും മൊബൈൽ ഫോണുകളും സോഷ്യൽമീഡിയാകളുമാണ് പുതുതലമുറയ്ക്ക് പ്രിയം. ഇവയിൽ നിന്നുള്ള മോചനമാകും പരിശീലനകളരികൾ. ലഹരിയ്‌ക്കെതിരെയുള്ള ബോധവത്ക്കരണവും പരിശീലനക്കളരികൾ ലക്ഷ്യമിടുന്നു.

കളിക്കളങ്ങൾ ഉണർന്നു
അവധിക്കാലം ഉത്സവമാക്കി നാട്ടിൻപുറങ്ങളിലെ കളിയിടങ്ങളും സജീവമായി. പടിഞ്ഞാറൻ മേഖലയിൽ കൊയ്ത്ത് പൂർത്തിയായ പാടശേഖരങ്ങളും കുട്ടിക്കൂട്ടം കൈയടക്കി. ജില്ലയിൽ ആവേശമായി മാറിയ കാൽപന്തുകളി, വെട്ടുപന്തുകളി എന്നിവയും സജീവമാണ്.

അവധിക്കാല ക്യാമ്പുകളിൽ
ചിത്രരചന, നൃത്തം, സ്‌പോക്കൺ ഇംഗ്ലീഷ്, ഹിന്ദി, യോഗ, കരാട്ടെ, ചെസ് എന്നിവയിൽ പരിശീലനം.

തബല, ഓർഗൻ, ഗിറ്റാർ, ക്ലാസിക്കൽ നൃത്തം, മൃദംഗം, ചെസ്, ഇംഗ്ലീഷ് ഗ്രാമർ എന്നിവയിലും പരിശീലനം.

നാടക,ചലച്ചിത്ര അഭിനയ പരിശീലനം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, TRAINING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL