SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.06 PM IST

നായർസമാജം മന്ദിരോദ്ഘാടനം

nairsamajam

വാഴൂർ: ശാസ്താംകാവ് നായർസമാജത്തിന്റെ പുതിയ ഓഫീസ്മന്ദിരം ഭാരവാഹികൾ സംയുക്ത ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുരേന്ദ്രൻ കുട്ടനാപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മന്ദിരനിർമ്മാണത്തിന് സ്ഥലം ദാനം ചെയ്ത പരേതനായ നെടുമ്പതാലിൽ മോഹൻദാസിന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. കെട്ടിട നിർമ്മാണത്തിന് നേതൃത്വം നൽകിയ എൻജിനീയർ നന്ദകുമാർ വാഴൂർ, രവി ശാസ്താംകാവ് എന്നിവരെ ആദരിച്ചു. സമാജത്തിന്റെ സ്ഥാപക പ്രസിഡന്റ് കെ.എസ്.ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. എസ്.ജി.മന്മഥൻ നായർ, പി.പ്രശാന്ത്, വി.ശിവപ്രസാദ്, കെ.പി.ചന്ദ്രബോസ്, ഗിരിജ പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, NAIR SAMAJAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL