SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.47 AM IST

നേരേകടവ് ശ്രീഭദ്രാദേവീ ക്ഷേത്രത്തിൽ കാണിക്കവഞ്ചി തകർത്ത് മോഷണം

വൈക്കം: നേരേകടവ് ശ്രീഭദ്രാദേവീ ക്ഷേത്രത്തിന്റെ മുൻവശത്ത് സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിപൊളിച്ച് പണം അപഹരിച്ചതായി പരാതി. നേരേകടവ് മാക്കേക്കടവ് റോഡിന്റെ സമീപത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പുലർച്ചെ ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തരാണ് കാണിക്കവഞ്ചി തകർത്ത നിവലയിൽ കണ്ടത്. തുടർന്ന് ക്ഷേത്രം ഭാരവാഹികൾ വൈക്കം പൊലീസിൽ വിവരമറിയിച്ചു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ക്ഷേത്രം പ്രസിഡന്റ് എ.ദാമോദരൻ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, ROBBERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL