SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.49 AM IST

കാനം എഫ്.സി   ജേതാക്കൾ

manimala

മണിമല : മണിമല വൈ.എം.സി.എയുടെയും ഇൻഫന്റ് ജീസസ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ അഖില കേരള ഫുട്ബാൾ ടൂർണമെന്റിൽ കാനം എഫ്.സി ജേതാക്കളായി. നിയുക്ത എം.എൽ.എ റോണി കെ. ബേബി ട്രോഫി സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ ചങ്ങനാശേരി ന്യൂമാൻ ടീമിന് മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിതാ ഷാജിയും, മൂന്നാം സ്ഥാനം നേടിയ മണിമല അമിഗോസ് എഫ്.സി യ്ക്ക് വാർഡ് മെമ്പർ നിർമ്മലാ മനോജും ട്രോഫി നൽകി. കുട്ടു മണ്ണാംപറമ്പിൽ, സന്തോഷ് അർബൻലക്‌സ്, അപ്പച്ചൻകുട്ടി എന്നിവർ സമ്മാനത്തുകകൾ വിതരണം ചെയ്തു. വൈ.എം.സി.എ സബ് റീജിയണൽ ചെയർമാൻ അഡ്വ.ജോസ് ജെ.ചെരുവിൽ മത്സരം ഉദ്ഘാടനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL