
കോട്ടയം : ഖാദി ഗ്രാമവ്യവസായ കമ്മിഷന്റെ ആഭിമുഖ്യത്തിൽ ലോക തേനീച്ച ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മല്ലപ്പള്ളി ഖാദി ഗ്രാമോദ്യോഗ് വിദ്യാലയത്തിന്റെ സഹകരണത്തോടെ, പുതുശേരി സെന്റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ 20 ന് നടക്കും. 10.15 ന് ആരംഭിക്കുന്ന സമ്മേളനം ഖാദി ഗ്രാമവ്യവസായ കമ്മിഷൻ സംസ്ഥാന ഡയറക്ടർ സി.ജി ആണ്ടവർ ഉദ്ഘാടനം ചെയ്യും. ഖാദി വിദ്യാലയ പ്രിൻസിപ്പൽ ഫാ.വർഗീസ് നമ്പിമഠം അദ്ധ്യക്ഷത വഹിക്കും. കെ.വി.ഐ.സി എക്‌സിക്യുട്ടീവ് ഇന്ദുരി നാഗി റെഡി, ചാസ് ഖാദി ജനറൽ മാനേജർ ജോൺ സക്കറിയാസ് എന്നിവർ പങ്കെടുക്കും. നെടുകുന്നം ബി കീപ്പേഴ്‌സ് അസോസിയേഷൻ എപ്പിയറിസ്റ്റ് ബിജു കെ.ജോൺ ക്ലാസ് നയിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |