SignIn
Kerala Kaumudi Online
Thursday, 28 May 2026 4.36 AM IST

വായനക്കളരിയും അനുമോദനവും

puraskaram

ചിറക്കടവ് : ഗ്രാമദീപം വായനശാലയിൽ ലൈബ്രറി കൗൺസിലിന്റെ വായനക്കളരി പദ്ധതിയിൽ സെമിനാറുകൾ നടത്തി. മലയാളം ഭാഷാ പഠനക്ലാസ് റിട്ട.അദ്ധ്യാപകനും കഥകളി പണ്ഡിതനുമായ മീനടം ഉണ്ണിക്കൃഷ്ണൻ നയിച്ചു. പഠനത്തിൽ മനസിന്റെ അത്ഭുതശക്തികൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന വിഷയത്തിൽ ഡോ.സജീവ് പള്ളത്ത് ക്ലാസ് നയിച്ചു. വായനശാലയുടെ വെബ്‌സൈറ്റ് തയ്യാറാക്കിയ ബാലവേദി അംഗം അർജുൻ ബൈജുവിന് ഡോ.സജീവ് പള്ളത്ത് പുരസ്‌കാരം നൽകി. വായനശാല പ്രസിഡന്റ് ടി.പി.രവീന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എൻ.സോജൻ, ടി.പി.ശ്രീലാൽ, മഞ്ജു വാളിപ്ലാക്കൽ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL