
ചങ്ങനാശേരി : താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും ബാർ അസോസിയേഷനും സംയുക്തമായി നടത്തിയ പരിസ്ഥിതി ദിനാചരണം ചങ്ങനാശേരി ഫസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി എൻ.രഞ്ജിത്ത് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ.മാധവൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് വി.എസ് അനിൽകുമാർ പരിസ്ഥിതി സന്ദേശം നൽകി. ചങ്ങനാശേരി മുൻസിഫ് എ.ആർ സരിഗ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡ്വ. എം.എം അൻസാരി, അഡ്വ.പി.എസ് മനോജ്, റഹീം, അഡ്വ.സു.കെ ജോസഫ്, അഡ്വ.പി.എസ് സുജാത, പ്രതാപൻ, എം.എസ് ജാസ്മിൻ തുടങ്ങിയവർ പങ്കെടുത്തു. ഫലവൃക്ഷത്തൈ വിതരണവുമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |