
കോട്ടയം: പൾസ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ഭാഗമായി ജില്ലയിലെ അഞ്ച് വയസിന് താഴെയുളള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ പ്രതിരോധ വാക്സിൻ നൽകും. ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് കോട്ടയം ജനറൽ ആശുപത്രിയിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും. ജില്ലയിൽ 85277 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക. വിതരണത്തിനായി 1218 ബൂത്തുകൾ സജ്ജമാക്കും. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെയാണ് തുള്ളിമരുന്ന് വിതരണം. എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട അങ്കണവാടികൾ, വായനശാല, ക്ലബ്, റെയിൽവെ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവടങ്ങളിലും ബൂത്തുകൾ പ്രവർത്തിക്കും. അഞ്ചു മൊബൈൽ ബൂത്തുകളും ഏർപ്പെടുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |