
കോരുത്തോട് : ഓണക്കണി നിറപ്പൊലിമ പദ്ധതിയുടെ ഭാഗമായി ബന്ദിപ്പൂ കൃഷിക്ക് തുടക്കമായി. കോരുത്തോട് പഞ്ചായത്ത്, കുടുംബശ്രീ, കൃഷിഭവൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ചകിരിമേടിൽ നടത്തുന്ന കൃഷിയുടെ തൈനടീൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.എൻ. പീതാംബരൻ നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ വി.ഡി.ബാബു, ജോജോ പാമ്പാടത്ത്, സരോജിനി, സിനി തോമസ്, മിനി തങ്കച്ചൻ, കെ.പി. ഷൈമോൾ, കെ.ഡി. ഗിരീഷ്, കുടുംബശ്രീ ചെയർപേഴ്സൺ ലത സുശീലൻ, കൃഷി ഓഫീസർ പി.ആർ. രേഖ, അസി.സെക്രട്ടറി സി.ഐ. സിയാദ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |