SignIn
Kerala Kaumudi Online
Monday, 13 July 2026 1.48 AM IST

വിനു ജോബ് എം.എൽ.എയെ കുഴിമണ്ണിലിനെ ആദരിച്ചു

adhrav

കൂനന്താനം: കൂനന്താനം സങ്കേതം ആശ്രമം കേന്ദ്രമായി പ്രവർത്തിക്കുന്ന മണ്ണറിവ് പ്രകൃതി കർഷക കൂട്ടായ്മ ചങ്ങനാശേരി എം.എൽ.എ വിനു ജോബ് കുഴിമണ്ണിലിനെ ആദരിച്ചു. സങ്കേത ആശ്രമത്തിൽ പ്രകൃതി കൃഷി ആചാര്യൻ എം. കുര്യൻ ഷാളണിയിച്ചാണ് എം.എൽ.എയെ ആദരിച്ചത്. ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ അഞ്ചു വർഷംകൊണ്ട് പ്രകൃതി കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതിക്കാണ് രൂപകല്പന നൽകിയിരിക്കുന്നത്. വാഴപ്പള്ളി കൃഷി ഓഫീസർ അകിൽ സുഗതൻ പ്രകൃതി കൃഷിയുടെ ആവശ്യകതേയും പ്രായോഗിക ബുദ്ധിമുട്ടുകളെയും കുറിച്ച് ക്ലാസ്സെടുത്തു. സിസ്റ്റർ നവീന, എം.കുര്യൻ, കോട്ടയം നബാർഡ് ഡി.ഡി.എം റെജി വർഗീസ്, മീഡിയ വില്ലേജ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജോഫി പുതുപ്പറമ്പിൽ, പ്രൊഫ.ജോസഫ് ടിറ്റോ നേര്യംപറമ്പിൽ, കൊച്ചുമോൻ കൊല്ലറേട്ട് എന്നിവർ പങ്കെടുത്തു. നൂറോളം പ്രകൃതി കർഷകർ സമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, VINUJOB, MLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL