SignIn
Kerala Kaumudi Online
Monday, 13 July 2026 1.48 AM IST

മുണ്ടക്കയത്ത് ഗ്രാമസഭയ്ക്ക് തുടക്കം

മുണ്ടക്കയം:മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ ആദ്യ ഗുണഭോക്തൃ ഗ്രാമസഭ യോഗം പുലിക്കുന് 16ാം വാർഡ് സാംസ്‌ക്കാരിക നിലയത്തിൽ നടന്നു. വാർഡ് മെമ്പർ സാബു റ്റി.റ്റിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഗ്രാമസഭ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ഷാജി ഉദ്ഘാടനം ചെയ്തു. ആസൂത്രണ വികസനസമിതി അംഗം ബേബിച്ചൻ പ്ലാക്കാടൻ, ബ്ലോക്ക് പഞ്ചായത്തംഗം അനീറ്റ ആന്റണി പതിനാലാം വാർഡ് മെമ്പർ മറിയാമ്മ ആന്റണി, അങ്കണവാടി ടീച്ചർ സിന്ധു, ഊരുകൂട്ടം മൂപ്പൻ പി.ആർ രാജു, കോഡിനേറ്റർ സജിനി ബിജു, സി.ഡി.എസ് അംഗം മേനഘ സാബു, എ.ഡി.എസ് അംഗങ്ങളായ ആശ രാജൻ, രാജി സുനിൽ, ബിന്ദു അനിൽ, ബിന്ദു ബിജു, ആശാവർക്കർ ഷീന ബാബു, മിനി സാബു, രജനി അനീഷ്, ദിവാകരൻ കാലായിൽ, അനൂപ് ബാലൻ, സജീവൻ കൈതമറ്റം, ഷെറഫുദീ, രതീഷ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MEETING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL