
കോട്ടയം: തിരുവഞ്ചൂർ മോർ അന്തോണിയോസ് ഇവാഞ്ചലിക്കൽ മിഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കായി നിർമ്മിച്ച കനാൻ വയോജന സംരക്ഷണ വില്ലേജിന്റെ സമർപ്പണം ഇന്ന് നടക്കും. ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ തിരുവഞ്ചൂരിന് സമീപം നിർമിച്ച മന്ദിരത്തിന്റെ കൂദാശ വൈകിട്ട് മൂന്നിന് യാക്കോബായ സുറിയാനിസഭ ശ്രേഷ്ഠ കാതോലിക്ക മോർ ബസേലിയോസ് ജോസഫ് ബാവ നിർവഹിക്കും.തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിൽ നടക്കുന്ന സമ്മേളനത്തിൽ, കനാൻ വയോജന സംരക്ഷണ സാന്ത്വന വില്ലേജിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും. ശ്രേഷ്ഠ കാതോലിക്ക മോർ ബസേലിയോസ് ജോസഫ് ബാവ അദ്ധ്യക്ഷത വഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |