കോട്ടയം : ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ നിലനിൽക്കുന്ന വെള്ളപ്പൊക്കക്കെടുതിക്ക് പരിഹാരം കണ്ടത്തുന്നതിന് യുദ്ധകാല അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. കോട്ടയം, ഏറ്റുമാനൂർ,കടുത്തുരുത്തി, വൈക്കം എന്നിവിടങ്ങളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വെളളം ഇറങ്ങാൻ താമസിച്ചാൽ വീടുകൾക്ക് വലിയ തോതിൽ ബലക്ഷയം ഉണ്ടാകും. ഡി.സി.സി വൈസ് പ്രസിഡന്റ് ജി.ഗോപകുമാർ, എ.കെ ജോസഫ്, ബിനു ചെങ്ങളം, സുമേഷ് കാഞ്ഞിരം, ഒളശ്ശ ആന്റണി, അജാസ് തച്ചാട്ട്, ജോർജ്കുട്ടി പണിക്കരോടം, റൂബി ചാക്കോ, തൽഹത്ത് അയ്യം കോയിക്കൽ, ലിസ്സി സണ്ണി, കെ.എം ഫൗസിയ, ചിന്നമ്മ പാപ്പച്ചൻ, ഷിബി വാഴയിൽ, അനൂപ് അറക്കൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |