
കോട്ടയം : മത്സ്യബന്ധനവകുപ്പിന്റെ മത്സ്യത്തൊഴിലാളി ഭവന പുനരുദ്ധാരണ പദ്ധതിയിൽ 31 ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത് ഫിംസ് ഐഡന്റിഫിക്കേഷൻ നമ്പർ ലഭിച്ചട്ടുള്ളതും, ലൈഫ് ഭവന പദ്ധതി/ സർക്കാരിന്റെ മറ്റേതെങ്കിലും ഭവന പുനരുദ്ധാരണ പദ്ധതി എന്നിവയിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ആനുകൂല്യം ലഭിക്കാത്തതുമായ മത്സ്യത്തൊഴിലാളികൾ/പെൻഷണർമാർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജില്ല ഫിഷറീസ് ഓഫീസിൽ/മത്സ്യഭവനുകളിൽ ലഭിക്കും. ഫോൺ : 04812566823.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |