
പാലാ : വെട്ടൂർരാമൻ നായരുടെ ഇരുപത്തി മൂന്നാം ചരമവാർഷിക സ്മൃതിസദസ് നടത്തി. പാലാ സഹൃദയ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന സദസ് ലൈബ്രറി കൗൺസിൽ മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ ഭരണസമിതിയംഗം സി.കെ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമിതി അദ്ധ്യക്ഷൻ രവി പുലിയന്നൂർ അദ്ധ്യക്ഷത വഹിച്ചു. ശിവദാസ് നീലേക്കാട്ട് വെട്ടൂർക്കഥ അവതരിപ്പിച്ചു. ജോണി ജെ. പ്‌ളാത്തോട്ടം, ജോസ് തെങ്ങുംപപള്ളി, ഡി.ശ്രീദേവി, പ്രകാശ് വെട്ടം, ബാബുരാജ്, മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കഥയരങ്ങ് നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |