
കടുത്തുരുത്തി : ആദിത്യപുരം കെ.എച്ച്.ഡി.പിയിൽ ഓണത്തോട് അനുബന്ധിച്ച് ഓണസമൃദ്ധി 2026 കർഷക ചന്ത ആരംഭിച്ചു. കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റോയ് ജോർജ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മിനു സാവിയോ ആദ്യ വില്പന നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോമി മാത്യു പ്രാലടി, വി.എഫ്.പി.സി.കെ ഡെപ്യൂട്ടി മാനേജർ ജി.ലേഖ, കർഷകസമിതി സെക്രട്ടറി ജ്യോതി അനിൽകുമാർ, പ്രസിഡന്റ് ടോം ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. 25 വരെ ഗുണമേന്മയുള്ള കാർഷിക ഉത്പന്നങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് വൻവിലക്കുറവിൽ ഇവിടെ നിന്നും വാങ്ങാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |