
കോട്ടയം : കോട്ടയം നഗരസഭ വാർഡ് 16 ന്റെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ എം.പി സന്തോഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്‌സൺ ഷീബ പുന്നൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സി.ഡി.എസ് സൗത്ത് ചെയർപേഴ്‌സൺ ജ്യോതിമോൾ, മുട്ടമ്പലം ലൈബ്രറി സെക്രട്ടറി കെ.എസ് ശ്യാംകുമാർ, കുടുംബശ്രീ ആർ.പി മിനി രമേശ്, ലൈബ്രറിയൻ കെ.ബാബു തുടങ്ങിയവർ പങ്കെടുത്തു. എ.ഡി.എസ് പ്രസിഡന്റ് കെ.ഗീത സ്വാഗതവും, ഓമന നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |