
വൈക്കം : തേജസ് നഗർ റസിഡന്റ്സ് അസോസിയേഷൻ, ഗീവ് സൈറ്റ് ഫൗണ്ടേഷൻ, ആർ.സി.എം.ഐ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. ടിവി.പുരം പഞ്ചായത്തിലെ രണ്ടാം വാർഡ് കണിച്ചേരി അങ്കണവാടിയിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് മുൻപ്രസിഡന്റ് കവിത റെജി ഉദ്ഘാടനം ചെയ്തു. തേജസ് നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ക്യാപ്ടൻ എ.വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.ജെ. ഷാജിമോൻ, സെൽവരാജ്, ടി.കെ. വിജയൻ, അമ്പിളി ടി.വിനോദ്, ഗംഗ എസ് നായർ, ഡോ. ഐശ്വര്യ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |