പാമ്പാടി : സമയക്രമം പാലിക്കാതെ അർദ്ധരാത്രിയ്ക്ക് ശേഷവും ബിയർ വില്പന നടത്തിയതിന് പാമ്പാടിയിലെ ഡാലിയ ബിയർ ആൻഡ് വൈൻ പാർലർ പൊലീസ് പൂട്ടിച്ചു. ലൈസൻസികളായ ബാബു തോമസ്, ഡൊമനിക്, സെക്യൂരിറ്റി ജീവനക്കാരനായ പാദുവ സ്വദേശി ബാലചന്ദ്രൻ നായർ (67) എന്നിവർക്കെതിരെ പാമ്പാടി പൊലീസ് കേസെടുത്തു. ശനിയാഴ്ച പുലർച്ചെ രണ്ടോടെ സെക്യൂരിറ്റി റൂമിൽ ബിയർ കെയ്‌സുകളും, ക്യു.ആർ. കോഡ് സ്‌കാനറും സൂക്ഷിച്ചായിരുന്നു വില്പന. റിപ്പോർട്ട് എക്‌സൈസ് വകുപ്പിന് സമർപ്പിച്ചെന്ന് പാമ്പാടി പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |