SignIn
Kerala Kaumudi Online
Thursday, 15 October 2026 4.56 PM IST

മെഡിക്കൽ കോളേജിന്റെ അത്യാഹിത വിഭാഗത്തിലിരുന്ന് മദ്യപിക്കുന്ന സ്ത്രീകൾ, വീഡിയോ പുറത്ത്

women-drinking
ആശുപത്രിയിലിരുന്ന് സ്ത്രീകൾ മദ്യപിക്കുന്ന ദൃശ്യം

പാട്‌ന: മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ജീവനക്കാരെന്ന് കരുതുന്നവർ മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ നടപടി. ബീഹാറിലെ ദർഭംഗ മെഡിക്കൽ കോളേജ് ആന്റ് ഹോസ്‌പിറ്റലിലെ (ഡിഎംസിഎച്ച്) അത്യാഹിത വിഭാഗം കെട്ടിടത്തിലാണ് സംഭവം നടന്നത്. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. സംഭവത്തിൽ കേസെടുത്ത പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

അത്യാഹിത വിഭാഗമായി പ്രവർത്തിക്കുന്ന പുതിയ കെട്ടിടത്തിലെ ഒരു ഇടനാഴിയിൽ സ്റ്റെയർകേസിനരികിലിരുന്നാണ് ഇവർ മദ്യപിച്ചത്. ആറുപേരെ വീഡിയോയിൽ കാണാമെങ്കിലും നാലുപേർ മാത്രമാണ് മദ്യപിച്ചത്. ബീഹാറിൽ മദ്യം ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

വെള്ളവും പലഹാരങ്ങളുമായി രണ്ട് സ്ത്രീകൾ തറയിലിരിക്കുന്നതും ഒരു സ്ത്രീ സ്റ്റെയർകേസിനടുത്ത് നിന്ന് പരിസരം നിരീക്ഷിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ മൂന്ന് പുരുഷന്മാർ അങ്ങോട്ടേക്ക് വരികയും ഇവരിലൊരാൾ മദ്യകുപ്പി സ്ത്രീകളിൽ ഒരാളുടെ കയ്യിലേയ്ക്ക് കൊടുക്കുകയും ചെയ്യുന്നു. തുടർന്ന് ഒരു സ്ത്രീ മദ്യം മിക്‌സ് ചെയ്യുകയും മൂന്ന് സ്ത്രീകളും ഒരു പുരുഷനും മദ്യപിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

വീഡിയോയിൽ കാണുന്ന ഒരാൾ 'ഡിഎംസിഎച്ച്' എന്ന് രേഖപ്പെടുത്തിയ ലാനിയാർഡ് (കഴുത്തിൽ അണിയുന്ന തിരിച്ചറിയൽ റിബൺ) ധരിച്ചിട്ടുണ്ട്. എന്നാൽ, വീഡിയോയിൽ കാണുന്നവരുടെ വ്യക്തിവിവരങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.


English Summary

Police in Bihar have registered an FIR and launched an investigation after a video allegedly showing hospital staff drinking alcohol inside the emergency department of Darbhanga Medical College and Hospital (DMCH) went viral. The footage shows three women and one man drinking in a corridor. Although one person wears a DMCH identification lanyard, the identities of those involved have not yet been confirmed.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DARBHANGA MEDICAL COLLEGE HOSPITAL, BIHAR HOSPITAL DRINKING VIDEO, DMCH VIRAL VIDEO, BIHAR LIQUOR BAN, BIHAR HOSPITAL STAFF DRINKING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY