
തിരുവനന്തപുരം:യു.ഡി.എഫ് സർക്കാരിന്റെ മദ്യനയം അടുത്തമാസം പ്രഖ്യാപിക്കും. ബാറുകളുടെ സമയക്രമത്തിൽ പുനഃക്രമീകരണമുൾപ്പെടെ എൽ.ഡി.എഫ് കാലത്തെ മദ്യനയത്തിൽ കാതലായ മാറ്റമുണ്ടായേക്കും.
എക്സൈസ് വകുപ്പ് കരട് തയ്യാറാക്കി. ഹോർട്ടിവൈൻ വിവാദത്തിന്റെ കൂടി പശ്ചാത്തലത്തിൽ ചില ഭേദഗതികൾ വരുത്തി മുഖ്യമന്ത്രിക്ക് കൈമാറും. പിന്നീട് യു.ഡി.എഫിൽ ചർച്ചചെയ്ത് അംഗീകരിച്ച ശേഷം മന്ത്രിസഭാ യോഗത്തിൽ വയ്ക്കും. മദ്യമേഖലയിലെ തൊഴിലാളിസംഘടനകൾ, ബാർ, കള്ളുഷാപ്പ് ലൈസൻസികൾ, മദ്യവിരുദ്ധ-മദ്യവർജ്ജന സംഘടനകൾ, ടൂറിസം സ്ഥാപനങ്ങൾ, മത, സാമൂഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവരുമായി മന്ത്രി എം.ലിജു വിശദചർച്ചകൾ പല ഘട്ടങ്ങളിലായി നടത്തിയിരുന്നു. ഇവരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമെല്ലാം നയത്തിൽ പ്രതിഫലിക്കും. ബാറുകളുടെ പ്രവർത്തന സമയം രാവിലെ 10മുതൽ രാത്രി 12വരെയെന്നതിന് മാറ്റം വന്നേക്കും. മദ്യവ്യാപനത്തിന്റെ തോത് കുറയ്ക്കും വിധമാവും നയരൂപീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |