
കോട്ടയം : മലങ്കര ഓർഡോക്‌സ് സുറിയാനി സഭയുടെ മദ്യലഹരി വിരുദ്ധ സമിതി കേന്ദ്ര ഓഫീസ് കോട്ടയത്ത് പ്രവർത്തനമാരംഭിച്ചു. സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സജ്ജീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ നിർവഹിച്ചു. മദ്യ ലഹരി വിരുദ്ധ സമിതി പ്രസിഡന്റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പൊലീത്ത, ചാണ്ടി ഉമ്മൻ എം.എൽ.എ, ദേവലോകം അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ, സമിതി ഭാരവാഹികളായ അലക്‌സ് മണപ്പുറത്ത്, ഡോ.റോബിൻ പി മാത്യു, എൽദോസ് പി.ജി, പ്രിൻസ് റ്റി.പി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |