
കോട്ടയം : പോഷൻ മാ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബാല്യസ്പന്ദനം പദ്ധതിയുടെ ഉദ്ഘാടനവും നാട്ടകം ശിശു വിഹാർ അങ്കണവാടിയിൽ മുനിസിപ്പൽ ചെയർമാൻ എം.പി.സന്തോഷ് കുമാർ നിർവഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.കെ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പോഷൻ അഭിയാൻ പദ്ധതിയുമായി ബന്ധപ്പെട്ടാണ് വനിതാ ശിശുവികസനവകുപ്പിന്റെ നേതൃത്വത്തിൽ സെപ്തംബർ ഒൻപതുമുതൽ പോഷൻ മാസാചരണം സംഘടിപ്പിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമാണ് കുട്ടികളുടെ ത്രൈമാസ ആരോഗ്യ പരിശോധന പരിപാടിയായ ബാല്യസ്പന്ദനം. ജില്ലാ ആശുപത്രി ഡയറ്റീഷ്യൻ ജെസി ട്രീസ ജോർജിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ് നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |