തൊടുപുഴ: വെങ്ങല്ലൂർ ഷാപ്പും പടിയിൽ നിന്നും നിരോധിത ലഹരിഉത്പ്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ വെങ്ങല്ലൂർ സ്വദേശി മാറാട്ടിക്കുന്നേൽ ലത്തീഫിനെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചയോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. പാതയോരത്തുള്ള ഇയാളുടെ പെട്ടികടയിൽ നിന്നും100 പാക്കറ്റോളം ലഹരി ഉത്പന്നങ്ങൾ പിടികൂടി. മുമ്പും ഇയാൾ സമാന കേസിൽ പിടിയിലായിട്ടുണ്ട്. സംഭവത്തിൽ പ്രതിക്കെതിരെ പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |