SignIn
Kerala Kaumudi Online
Sunday, 27 September 2026 2.37 AM IST

ഭീതിയൊഴിയാതെ മെഡിക്കൽ കോളേജ് അലഞ്ഞ് നായ്ക്കൾ, വലഞ്ഞ് രോഗികൾ

mdcl-clg

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിയാൽ ആരും ഭയന്നുപോകുന്ന നിമിഷങ്ങളാണ്. തലങ്ങുംവിലങ്ങും പായുന്ന തെരുവുനായ്ക്കളാണ് പ്രശ്നം. രോഗം മാറിയാലും ഭയം മാറാത്ത അവസ്ഥ. കടിയേൽക്കുമോ എന്ന ഭീതിയാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും. ഏത് നിമിഷവും നായ ചാടിവീഴാമെന്ന അവസ്ഥ. കൂട്ടമായി എത്തുന്ന നായ്ക്കൾ തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യവുമുണ്ട്. നായ്ക്കളുടെ ശല്യം സംബന്ധിച്ച് മുമ്പും ഡോക്ടമാർ ഉൾപ്പെടെയുള്ളവർ പരാതി ഉന്നയിച്ചിരുന്നു. നേരത്തെ ആർപ്പൂക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിയന്ത്രണനടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ പ്രശ്‌നത്തിന് ശാശ്വത പരിഹാരമായില്ല. ആശുപത്രി അധികൃതരുടെ നേതൃത്വത്തിൽ നായ ശല്യം ഒഴിവാക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും നടപടികൾ എങ്ങുമെത്തിയില്ല.

തമ്പടിക്കുന്നത്
ആശുപത്രിയിലെ ഫാർമസി പരിസരം
ഫാർമസിക്ക് സമീപത്തെ ഇൻഷുറൻസ് ഓഫീസ്
രോഗികൾക്ക് ഉച്ചഭക്ഷണം നൽകുന്ന സ്ഥലം
വാഹന പാർക്കിംഗ് മേഖല
കാൻസർ വിഭാഗത്തിന്റെ പരിസരം

അക്രമണങ്ങൾ തുടർക്കഥ


കഴിഞ്ഞദിവസം ആശുപത്രിവളപ്പിൽ ലോട്ടറി വിൽക്കാനെത്തിയ യുവതിക്കൊപ്പമുണ്ടായിരുന്ന അഞ്ച് വയസുകാരിയായ മകൾക്ക് നായയുടെ കടിയേറ്റിരുന്നു. പട്ടിത്താനം സ്വദേശി ബിന്നുവിന്റെ മകളാണ് ആക്രമണത്തിനിരയായത്. ചെവിയുടെ പിൻവശത്ത് കടിയേറ്റ കുട്ടി മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലാണ്. മാസങ്ങൾക്ക് മുമ്പ് കുട്ടികളുടെ ആശുപത്രിക്ക് സമീപം മെഡിക്കൽ വിദ്യാർഥികൾക്കും തെരുവുനായയുടെ കടിയേറ്റിരുന്നു.

ഇവിടെയും വിലസുന്നു

കഴിഞ്ഞദിവസം കുടയംപടി, അമ്പാടി, ചുങ്കം മേഖലകളിലും തെരുവുനായയുടെ ആക്രമണമുണ്ടായി. പത്തോളം പേർക്കാണ് കടിയേറ്റത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, STREETDOG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL