SignIn
Kerala Kaumudi Online
Monday, 28 September 2026 4.55 AM IST

നഗരമദ്ധ്യത്തിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു

maalinyam

കട്ടപ്പന :നഗരസഭ മാലിന്യമുക്ത പ്രഖ്യാപനങ്ങൾ നടത്തുമ്പോഴും നഗരമധ്യത്തിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. ഇടുക്കിക്കവല ശ്രീ ലക്ഷ്മിനാരായണ ക്ഷേത്രത്തിനും പാസ്‌പോർട്ട് ഓഫീസിനും സമീപം റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം കാൽനടയാത്രികർക്കും പ്രദേശവാസികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. നഗരസഭ ആരോഗ്യവിഭാഗത്തിൽ പരാതി നൽകിയിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം

ദിവസേന നൂറുകണക്കിന് ആളുകൾ എത്തുന്ന പാസ്‌പോർട്ട് ഓഫീസ്, പോസ്റ്റ് ഓഫീസ് എന്നിവയിലേക്കുള്ള പ്രധാന വഴിയരികിലാണ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ, പഴയ തുണിത്തരങ്ങൾ, അഴുകിയ ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ 15ലേറെ ചാക്കുകളിലാക്കി ഇവിടെ തള്ളിയിരിക്കുന്നു. ഇതിൽനിന്ന് ദുർഗന്ധം വമിക്കുന്നതിനുപുറമേ മേഖലയിൽ ഈച്ച, കൊതുക് എന്നിവ പെരുകുന്നതിനും കാരണമാകുന്നു. മാലിന്യം തള്ളുന്നത് തടയുന്നതിനായി ക്ഷേത്രം ഭാരവാഹികൾ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ക്യാമറകളുടെ കണ്ണിൽപ്പെടാത്ത രീതിയിലാണ് സാമൂഹിക വിരുദ്ധർ മാലിന്യം തള്ളുന്നത്.
'മാലിന്യമുക്ത കട്ടപ്പന' എന്ന നഗരസഭയുടെ അവകാശവാദങ്ങൾക്കിടെയാണ് നഗരമധ്യത്തിൽ തന്നെ മാലിന്യം കുന്നുകൂടുന്നത്. കാൽനടയാത്രികരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് അടിയന്തരമായി മാലിന്യം നീക്കം ചെയ്യാനും, മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ആരോഗ്യവിഭാഗം തയാറാകണമെന്നാണ് ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, WASTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL