
തിരുവനന്തപുരം: സംസ്ഥാനത്തെ സമ്പൂർണ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'നിർമ്മലം- പുതുയുഗ ശുചിത്വ കേരളം" പദ്ധതിക്ക് ഇന്നു തുടക്കമാകും. നോർത്ത് പറവൂർ സണ്ണി കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി കെ.എം.ഷാജി അറിയിച്ചു. 20,999 വാർഡുകളിൽ ഓരോയിടങ്ങൾ മാതൃകാപരമായി ശുചീകരിച്ച ഇടങ്ങളാക്കും. തദ്ദേശസ്ഥാപനങ്ങളിൽ മാതൃകാ മാലിന്യസംസ്‌കരണ പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ജനകീയ പങ്കാളിത്തത്തോടെ 2031 മാർച്ച് 31ഓടെ സംസ്ഥാനത്തെ സമ്പൂർണ മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം. ശുചിത്വ മിഷനാണ് പരിപാടി ഏകോപിപ്പിക്കുക. 2027 ഒക്ടോബർ രണ്ടുവരെ ഹ്രസ്വകാലം, അന്നുമുതൽ 2030 ജൂൺ അഞ്ചുവരെ മദ്ധ്യകാലം, തുടർന്ന് 2031 മാർച്ച് 31 വരെ ദീർഘകാലം എന്നിങ്ങനെ 3 ഘട്ടങ്ങളായാണ് പരിപാടി നടപ്പാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |