SignIn
Kerala Kaumudi Online
Wednesday, 30 September 2026 1.35 AM IST

ചർച്ചാ ക്ലാസും സമ്മാനവിതരണവും

പാലാ: ഇൻഫാം വിജ്ഞാന വ്യാപന കേന്ദ്രം, സഫലം 55 പ്ലസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ ഒന്നിന് ഉച്ചകഴിഞ്ഞ് 3ന് പാലാ ടോംസ് ചേമ്പറിൽ മുതിർന്ന പൗരന്മാരുടെ അവകാശങ്ങളും സംരക്ഷണവും എന്ന വിഷയത്തെപ്പറ്റി ക്ലാസ് നടക്കും. മുൻ ഡെപ്യൂട്ടി കളക്ടർ ജെയിംസ് ജോസഫ് അധികാരം ക്ലാസിന് നേതൃത്വം നൽകും. ഇൻഫാം ജില്ലാ ഡയറക്ടർ ഫാ.ജോസ് തറപ്പേൽ ഉദ്ഘാടനം ചെയ്യും. വി.എം അബ്ദുള്ള ഖാൻ അദ്ധ്യക്ഷത വഹിക്കും. ഓണം വിപണന മേളയിലെ സമ്മാന കൂപ്പൺ നറുക്കെടുപ്പിൽ വിജയികളായവർക്ക് ഫാ.ജോസ് തറപ്പേൽ സമ്മാനങ്ങൾ നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL