SignIn
Kerala Kaumudi Online
Wednesday, 30 September 2026 1.35 AM IST

അപകടക്കെണിയായി പൂവരണി

car
അപകടത്തിൽ മറിഞ്ഞ കാർ

ഇന്നലെ വീട്ടമ്മ മരിച്ച സ്ഥലത്ത് വീണ്ടും അപകടം

പാലാ: പാലാ- പൊൻകുന്നം റോഡിൽ പൂവരണിയിൽ ഞായറാഴ്ച വൈകിട്ട് കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ച അതേ സ്ഥലത്ത് അന്നേദിവസം രാത്രി 12ഓടെ വീണ്ടും അപകടം. പൂവരണി ഭാഗത്ത് കാർ റോഡരികിലെ മൈൽക്കല്ലിൽ ഇടിച്ചുകയറി തലകീഴായി മറിയുകയായിരുന്നു. കാറിനും മൈൽക്കല്ലിനുമിടയിൽ കുടുങ്ങിയ പുനലൂർ കരവാളൂർ സ്വദേശിയായ ജയപ്രകാശിനെ (48) പാലാ അഗ്‌നിരക്ഷാസേന എത്തി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു.

മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. ക്രാഷ് ബാരിയറിൽ തങ്ങിയതിനാലാണ് കാർ സമീപത്തെ തോട്ടിലേക്ക് പതിക്കാതിരുന്നത്.

സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പാലാ ഫയർ ആൻഡ് റെസ്‌ക്യൂ സംഘം ആദ്യം റോപ്പ് ഉപയോഗിച്ച് വാഹനം തോട്ടിലേക്ക് വീഴാതിരിക്കാൻ കെട്ടിയുറപ്പിച്ചു. തുടർന്ന് ഹൈഡ്രോളിക് റാം ഉപയോഗിച്ച് കാർ ഉയർത്തിയാണ് മൈൽക്കല്ലിനും കാറിനുമിടയിൽ ഞെരിഞ്ഞുകിടന്ന ജയപ്രകാശിനെ പുറത്തെടുത്തത്. തുടർന്ന് ആംബുലൻസിൽ പാലാ ജനറൽ ആശുപത്രിയിലെത്തിച്ചു. കാറിലുണ്ടായിരുന്ന വിഷ്ണു, മോഹൻ, സന്തോഷ് എന്നിവർക്ക് നിസാര പരിക്കേറ്റു.

സ്ത്രീ മരിച്ച അപകടമുണ്ടായതിന് പിന്നാലെ മണിക്കൂറുകൾക്കകം വീണ്ടും അപകടമുണ്ടായതോടെ പൂവരണിയിലെ ഈ ഭാഗത്ത് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LOCALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL