
കോട്ടയം: ഖാദി ഗ്രാമ വ്യവസായ ബോർഡിന്‍റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ഖാദി റിബേറ്റ് വിൽപന ആരംഭിച്ചു. ഒക്‌ടോബർ മൂന്നുവരെ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ റിബേറ്റ് ലഭ്യമാണ്.
ബേക്കർ ജംഗ്ഷനിലെ കെ.ജി.എസ്. സി.എസ്.ഐ കോംപ്ലക്‌സ്, ചങ്ങനാശ്ശേരി റവന്യൂ ടവർ, ഏറ്റുമാനൂർ ഏദൻ ഷോപ്പിംഗ് കോംപ്ലക്‌സ്, വൈക്കം കാരമൽ ഷോപ്പിംഗ് കോംപ്ലക്‌സ്, ഉദയനാപുരം മസ്ലിൻ യൂണിറ്റ് ബിൽഡിംഗ്, കുറവിലങ്ങാട് ഭാരത് മാതാ കോംപ്ലക്‌സ് എന്നിവിടങ്ങളിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിൽ റിബേറ്റ് ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |