
പെരുവ: പെരുവ ഗവ. വൊക്കേഷണൽ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ കലോത്സവം ശ്രുതിലയ 2026 മികച്ച നാടകനടനുള്ള സംസ്ഥാന അവാർഡ് ജേതാവ് പ്രദീപ് മാളവിക ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.എം.ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ വൃന്ദാ മനോഹരൻ, എം.പി.ടി.എ പ്രസിഡന്റ് ബീന റെജി, പി.ടി.എ വൈസ് പ്രസിഡന്റ് റോയ് ആന്റണി, സ്‌കൂൾ ചെയർപേഴ്സൺ മിഥുല രതീഷ് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഡോ.ആശാദേവ് സ്വാഗതവും പ്രിൻസിപ്പൽ ജയൻ.എസ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |