കോട്ടയം: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത് ഒക്ടോബർ 1ന് നടത്തും. ജില്ലയിലെ മുഴുവൻ ഇടതുപക്ഷ നേതാക്കളും പ്രവർത്തകരും പങ്കെടുക്കുന്ന പ്രക്ഷോഭം മുൻ ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്ഘാടനം ചെയ്യും. രാജ്യവ്യാപകമായി ഇന്ന് മുതൽ ഒക്ടോബർ 2 വരെ ഇടതുപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്തിരിക്കുന്ന അഖിലേന്ത്യ പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടാണ് കോട്ടയത്തെ പ്രതിഷേധ പരിപാടിയെന്ന് ജില്ലാ കൺവീനർ പ്രൊ.ലോപ്പസ് മാത്യൂ അറിയിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |