SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.08 AM IST

ഏകദിന കരിയർ ഗൈഡൻസ്

k-binimon

വൈക്കം : ഫിഷറീസ് വകുപ്പ് ജില്ലാതലത്തിൽ വൈക്കം നഗരസഭയുടെ സഹകരണത്തോടെ മത്സ്യമേഖലയിലെ വിദ്യാർത്ഥികൾക്കായ് ഏകദിനകരിയർ ഗൈഡൻസ് പരിപാടി നടത്തി. മത്സ്യത്തൊഴിലാളി മേഖലയിലെ വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസരംഗത്തെ വിവിധ സാധ്യതകൾ, തൊഴിൽ അവസരങ്ങൾ, വിദ്യാഭ്യാസവായ്പ സൗകര്യങ്ങൾ മത്സ്യവകുപ്പും അനുബന്ധസ്ഥാപനങ്ങളും വിദ്യാർത്ഥികൾക്ക് നൽകുന്ന വിവിധ സേവനങ്ങൾ, ക്ഷേമപ്രവർത്തനങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. സത്യാഗ്രഹസ്മാരക ഹാളിൽ നടന്ന സമ്മേളനം കെ. ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അബ്ബ്ദുൾ സലാം റാവുത്തർ അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SEMINAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL