SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.08 AM IST

കുടുംബ സുരക്ഷാനിധി വിതരണം

അടിമാലി: ഡിസ്ട്രിക്ട് ട്രേഡേഴ്സ് വെൽഫെയർ സൊസൈറ്റി വാർഷിക സമ്മേളനവും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കൗൺസിൽ യോഗവും കുടുംബ സുരക്ഷാനിധി വിതരണവും അടിമാലി ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടന്നു. ഇടുക്കി ഡിസ്ട്രിക്ട് ട്രേഡേഴ്സ് വെൽഫെയർ സൊസൈറ്റി ചെയർമാൻ ഡയസ് ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ ഉദ്ഘാടനം നിർവഹിച്ചു. മരണപ്പെട്ട നാല് വ്യാപാരികളുടെ അവകാശികൾക്ക് 6.5 ലക്ഷം രൂപ വീതം 26 ലക്ഷം രൂപയുടെ ചെക്ക് കുടുംബ സുരക്ഷാ നിധിയായി ഇടുക്കി ഡിവൈ.എസ്.പി കെ.ആർ. മോഹൻദാസ് വിതരണം ചെയ്തു. യോഗത്തിൽ ഹാജി നജീബ് ഇല്ലത്തുപറമ്പിൽ, പി.എം. ബേബി, ആർ. രമേശ് തങ്കച്ചൻ കോട്ടയ്ക്കകം, സിബി കൊച്ചുവള്ളാട്ട് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, WELFARE FUND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL