SignIn
Kerala Kaumudi Online
Sunday, 04 October 2026 3.55 AM IST

വീട്ടമ്മയുടെ മരണം: ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്

haseena

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചങ്ങനാശേരി സ്വദേശിനിയായ വീട്ടമ്മ മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് ബന്ധുക്കളുടെ ആരോപണം. ഇത് ചൂണ്ടിക്കാട്ടി ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. ജനറൽ സർജറി വാർഡിൽ ചികിത്സയിലുണ്ടായിരുന്ന ചങ്ങനാശേരി പുതുപ്പറമ്പിൽ ഹസൻകുഞ്ഞിന്റെ ഭാര്യ ഹസീന (49) ആണ് വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെ മരിച്ചത്. കഴിഞ്ഞ 18ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹെർണിയ സംബന്ധിച്ച് ഹസീനയ്ക്ക് താക്കോൽദ്വാര ശസ്ത്രക്രിയ നടത്തിയിരുന്നു. മൂന്നാം ദിവസം ഡിസ്ചാർജ് ചെയ്തതോടെ വീട്ടിലേക്ക് മടങ്ങി. വീട്ടിൽ എത്തിയശേഷം കടുത്ത പനിയെത്തുടർന്ന് വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണുബാധമൂലമാണ് പനിയുണ്ടായതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പിന്നീട് വീട്ടിലെത്തിയ ഹസീനയ്ക്ക് പ്രയാസങ്ങൾ കൂടി. 27ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വയർ തുറന്നുള്ള ശസ്ത്രക്രിയ നടത്തുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ചികിത്സയ്ക്കിടെ ആരോഗ്യനില മോശമാകുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. അതേസമയം പരാതി ലഭിച്ചാൽ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. മക്കൾ: ഹന്ന, ആസിഫ്. ചങ്ങനാശേരി പഴയപള്ളി ടൗൺ ജുമാ മസ്ജിദിൽ കബറടക്കം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, HOUSEWIFE DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL