കോട്ടയം: ഹീമോഫീലിയ ഉൾപ്പെടെയുള്ള രക്തസ്രാവ രോഗങ്ങൾക്ക് രോഗനിർണയം മുതൽ വിദഗ്ദ്ധചികിത്സയും പുനരധിവാസവും തുടർപരിചരണവും വരെ ഒരിടത്ത് ലഭ്യമാക്കുന്ന സംസ്ഥാനത്തെ ആദ്യ സമഗ്ര ത്രിതീയതല ഹീമോഫീലിയ ചികിത്സാകേന്ദ്രം കോട്ടയം മെഡിക്കൽ കോളേജിൽ പ്രവർത്തനമാരംഭിക്കുന്നു. 5ന് വൈകിട്ട് 6ന് ഗോൾഡ് മെഡക്‌സ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.മുരളീധരൻ കേന്ദ്രം നാടിന് സമർപ്പിക്കും. രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ ഘടകങ്ങളുടെ കുറവിനെത്തുടർന്ന് ഉണ്ടാകുന്ന ജനിതക രക്തസ്രാവ രോഗമാണ് ഹീമോഫീലിയ. രോഗം നേരത്തെ കണ്ടെത്തുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനുള്ള ഘടകചികിത്സ ലഭ്യമാക്കുന്നതിനും ദീർഘകാല തുടർപരിചരണം ഉറപ്പാക്കുന്നതിനുമാണ് പ്രത്യേക ചികിത്സാകേന്ദ്രങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |