
കോട്ടയം: കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വയോജനദിനാചരണം സംഘടിപ്പിച്ചു. ഏറ്റുമാനൂർ നഗരസഭാ ചെയർമാൻ ടോമി കുരുവിള ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജിം അലക്‌സ് അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടിവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, കോർഡിനേറ്റർ ബെസി ജോസ് എന്നിവർ പ്രസംഗിച്ചു. ബോധവത്ക്കരണ സെമിനാറിനും വയോജന സംവാദ പരിപാടിയ്ക്കും കെ.എസ്.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ നക്ഷത്ര എസ്. നായർ നേതൃത്വം നൽകി. കെ.എസ്.എസ്.എസ് വയോജന സ്വാശ്രയസംഘങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ദിനാചരണത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |