SignIn
Kerala Kaumudi Online
Sunday, 04 October 2026 3.15 AM IST

അറക്കുളത്ത് വയോജന സംഗമം നടത്തി

arakkulam

അറക്കുളം: അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി അറക്കുളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ 'വയോജന സംഗമം- ഹൃദയപൂർവ്വം" സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. അറക്കുളം ഗ്രാമപഞ്ചായത്ത്, ഐ.സി.ഡി.എസ്, അറക്കുളം പി.എച്ച്.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് 'ഹൃദയപൂർവ്വം- 2026" സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ എന്നിവരും സാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. സമൂഹത്തിന്റെ വളർച്ചയ്ക്ക് തങ്ങളുടെ ജീവിതം മാറ്റിവച്ച മുതിർന്ന പൗരന്മാരെ ആദരിക്കുന്നതിനും അവരുടെ ക്ഷേമവും മാനസിക സന്തോഷവും ഉറപ്പുവരുത്തുന്നതിനുമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. വയോജനങ്ങൾക്കായി പ്രത്യേക വയോജന ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ്, മുതിർന്ന പൗരന്മാരെ ആദരിക്കൽ, വിവിധ കലാപരിപാടികൾ എന്നിവ സംഗമത്തിന്റെ ഭാഗമായി നടന്നു. പഞ്ചായത്തിലെ നിരവധി മുതിർന്ന പൗരന്മാർ സജീവമായി പങ്കെടുത്ത ഈ കൂട്ടായ്മ സ്‌നേഹത്തിന്റെയും ആദരവിന്റെയും മനോഹര വേദിയായി മാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MEETING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL