പാലാ: വിദ്യാഭാരതി തമിഴ്‌നാട്ടിൽ സംഘടിപ്പിച്ച സൗത്ത് സോണൽ അത്‌ലറ്റിക് മീറ്റിൽ മികച്ച നേട്ടവുമായി പുലിയന്നൂർ ഗായത്രി സ്‌കൂൾ. സീനിയർ വിഭാഗത്തിലും ജൂനിയർ വിഭാഗത്തിലും മികച്ച പ്രകടനമാണ് സ്‌കൂളിലെ വിദ്യാർത്ഥികൾ കാഴ്ച്ചവെച്ചത്. പ്ലസ്ടു വിദ്യാർത്ഥിനിയായ അളകനന്ദ എസ്.വിജയ സീനിയർ പെൺകുട്ടികളുടെ 4-400 മീറ്റർ റിലേ, 4-100 മീറ്റർ റിലേ എന്നിവയിൽ രണ്ടാം സ്ഥാനവും, 4 കിലോമീറ്റർ ക്രോസ് കൺട്രി മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 5000 മീറ്റർ നടത്തമത്സരത്തിൽ പ്ലസ് വൺ വിദ്യാർത്ഥി അദിത് അനുജൻ രണ്ടാം സ്ഥാനം നേടി. അളകനന്ദയും അദിതും വിദ്യാഭാരതി നാഷണൽ അത്‌ലറ്റിക് മീറ്റിലേക്ക് യോഗ്യത നേടി. ആൺകുട്ടികളുടെ 800 മീറ്റർ ഓട്ടമത്സരത്തിലും 4-400 മീറ്റർ റിലേയിലും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഗോകുൽ ഗോപകുമാർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കായികതാരങ്ങളെ സ്‌കൂൾ മാനേജ്‌മെന്റും അദ്ധ്യാപകരും അഭിനന്ദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |